Sunday, June 26, 2011

Fwd: [നന്മ മരം] ജന്മദിന പാര്‍ട്ടിക്ക്‌ ഫേസ്‌ബുക്കിലൂടെ ക്ഷണം;...



---------- Forwarded message ----------
From: Saneesh Thomascheruvil <notification+kr4marbae4mn@facebookmail.com>
Date: 2011/6/26
Subject: [നന്മ മരം] ജന്മദിന പാര്‍ട്ടിക്ക്‌ ഫേസ്‌ബുക്കിലൂടെ ക്ഷണം;...
To: നന്മ മരം <nanmamaramm@groups.facebook.com>


Saneesh Thomascheruvil posted in നന്മ മരം.
ജന്മദിന പാര്‍ട്ടിക്ക്‌ ഫേസ്‌ബുക്കിലൂടെ ക്ഷണം; എത്തിയതോ ആയിരങ്ങള്‍ Text Size:     ടെസ എന്ന കൗമാരക്കാരി തന്റെ 16-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഏതാനും സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു. വീട്ടില്‍വച്ച്‌ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിക്കാനായിരുന്നു ടെസയുടെ പദ്ധതി. എന്നാല്‍, ക്ഷണം സ്വീകരിച്ച്‌ അതിഥികള്‍ എത്തിത്തുടങ്ങിയതോടെ ടെസയുടെ കുടുംബത്തിന്‌ ജന്മദിന ആഘോഷങ്ങള്‍ റദ്ദാക്കി വീടുവിട്ടു രക്ഷപെടേണ്ടിവന്നു.  ജര്‍മനിയിലെ ഹാംബര്‍ഗിലാണ്‌ സംഭവം. തന്റെ 16-ാം ജന്മദിന പാര്‍ട്ടിക്കായി സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിലൂടെയാണ്‌ ടെസ സുഹൃത്തുക്കളെ ക്ഷണിച്ചത്‌. എന്നാല്‍, വെബ്‌സൈറ്റിലൂടെ അയച്ചപ്പോള്‍ സ്വകാര്യമായ സംഭവം ലോകം മുഴുവന്‍ അറിയുകയായിരുന്നു. ഫേസ്‌ബുക്കിലുള്ള എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ അബദ്ധത്തില്‍ ടെസ ജന്മദിന ക്ഷണം പ്രസിദ്ധീകരിക്കുകയായിരുന്നു.  ജന്മദിന ക്ഷണം ഫേസ്‌ബുക്കില്‍ കാട്ടുതീ പോലെ പടര്‍ന്നു. 15,000 പേര്‍ ക്ഷണം സ്വീകരിച്ച്‌ ടെസയുടെ വീട്ടിലെത്തുമെന്ന്‌ അവളെ അറിയിച്ചു. ഒടുവില്‍ ടെസയുടെ ജന്മദിനമായ ഞായറാഴ്‌ച ഹംബര്‍ഗിലുള്ള വീട്ടില്‍ എത്തിയത്‌ 1500 പേരായിരുന്നു. യുവാക്കളും യുവതികളുമായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ടെസക്കുള്ള ജന്മദിന സമ്മാനങ്ങളും കേക്കുകളുമായാണ്‌ ഇവരില്‍ പലരുമെത്തിയത്‌.   എന്നാല്‍, നൂറുകണക്കിനാളുകള്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നകാര്യം അറിഞ്ഞതോടെ ടെസയുടെ മാതാപിതാക്കള്‍ പോലീസിനെ വിളിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ ടെസയുടെ വീട്ടിനുള്ളിലേക്ക്‌ കടത്തിവിടാതെ നൂറു പേലീസുകാര്‍ കാവല്‍നിന്നു. ഇതിനിടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും പോലീസ്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. അക്രമത്തിനു തുനിഞ്ഞ നിരവധി പേര്‍ പോലീസ്‌ കസ്‌റ്റഡിയിലാവുകയും ചെയ്‌തു
Saneesh Thomascheruvil 11:43am Jun 26
ജന്മദിന പാര്‍ട്ടിക്ക്‌ ഫേസ്‌ബുക്കിലൂടെ ക്ഷണം; എത്തിയതോ ആയിരങ്ങള്‍
Text Size:

ടെസ എന്ന കൗമാരക്കാരി തന്റെ 16-ാം ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഏതാനും സുഹൃത്തുക്കളെ ക്ഷണിച്ചിരുന്നു. വീട്ടില്‍വച്ച്‌ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ജന്മദിനം ആഘോഷിക്കാനായിരുന്നു ടെസയുടെ പദ്ധതി. എന്നാല്‍, ക്ഷണം സ്വീകരിച്ച്‌ അതിഥികള്‍ എത്തിത്തുടങ്ങിയതോടെ ടെസയുടെ കുടുംബത്തിന്‌ ജന്മദിന ആഘോഷങ്ങള്‍ റദ്ദാക്കി വീടുവിട്ടു രക്ഷപെടേണ്ടിവന്നു.

ജര്‍മനിയിലെ ഹാംബര്‍ഗിലാണ്‌ സംഭവം. തന്റെ 16-ാം ജന്മദിന പാര്‍ട്ടിക്കായി സൗഹൃദ വെബ്‌സൈറ്റായ ഫേസ്‌ബുക്കിലൂടെയാണ്‌ ടെസ സുഹൃത്തുക്കളെ ക്ഷണിച്ചത്‌. എന്നാല്‍, വെബ്‌സൈറ്റിലൂടെ അയച്ചപ്പോള്‍ സ്വകാര്യമായ സംഭവം ലോകം മുഴുവന്‍ അറിയുകയായിരുന്നു. ഫേസ്‌ബുക്കിലുള്ള എല്ലാവര്‍ക്കും കാണാവുന്ന തരത്തില്‍ അബദ്ധത്തില്‍ ടെസ ജന്മദിന ക്ഷണം പ്രസിദ്ധീകരിക്കുകയായിരുന്നു.

ജന്മദിന ക്ഷണം ഫേസ്‌ബുക്കില്‍ കാട്ടുതീ പോലെ പടര്‍ന്നു. 15,000 പേര്‍ ക്ഷണം സ്വീകരിച്ച്‌ ടെസയുടെ വീട്ടിലെത്തുമെന്ന്‌ അവളെ അറിയിച്ചു. ഒടുവില്‍ ടെസയുടെ ജന്മദിനമായ ഞായറാഴ്‌ച ഹംബര്‍ഗിലുള്ള വീട്ടില്‍ എത്തിയത്‌ 1500 പേരായിരുന്നു. യുവാക്കളും യുവതികളുമായിരുന്നു ഇവരില്‍ ഭൂരിപക്ഷവും. ടെസക്കുള്ള ജന്മദിന സമ്മാനങ്ങളും കേക്കുകളുമായാണ്‌ ഇവരില്‍ പലരുമെത്തിയത്‌.

എന്നാല്‍, നൂറുകണക്കിനാളുകള്‍ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നകാര്യം അറിഞ്ഞതോടെ ടെസയുടെ മാതാപിതാക്കള്‍ പോലീസിനെ വിളിക്കുകയായിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ ടെസയുടെ വീട്ടിനുള്ളിലേക്ക്‌ കടത്തിവിടാതെ നൂറു പേലീസുകാര്‍ കാവല്‍നിന്നു. ഇതിനിടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവരും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടാവുകയും പോലീസ്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു. അക്രമത്തിനു തുനിഞ്ഞ നിരവധി പേര്‍ പോലീസ്‌ കസ്‌റ്റഡിയിലാവുകയും ചെയ്‌തു

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment